കാണികളില്ലാത്ത സ്റ്റേഡിയത്തിൽ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ് ഇംഗ്ലണ്ടും ക്രോയേഷ്യയും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് സെമി ഫൈനലിന് ശേഷം ആദ്യമായി യുവേഫ നേഷൻസ് ലീഗിൽ ക്രോയേഷ്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. യുവേഫ സ്വന്തം ഗ്രൗണ്ടിൽ ആരാധകർക്ക് വിലക്ക് ഏർപ്പെടുത്തിയത് കൊണ്ട് തന്നെ ഒഴിഞ്ഞ ഗാലറിക്ക് മുൻപിലാണ് ഇംഗ്ലണ്ട് ക്രോയേഷ്യ മത്സരം നടന്നത്.

കാര്യമായ മുന്നേറ്റങ്ങൾ ഇല്ലതിരുന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിന് ജീവൻ വെച്ചത്. എന്നിരുന്നാലും ഗോൾ നേടാൻ ഇരു കൂട്ടർക്കുമായില്ല. രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ ലഭിച്ച ഇംഗ്ലണ്ടിന് ഒന്ന് പോലും ലക്ഷ്യത്തിലെത്തിക്കാൻ ഇംഗ്ലണ്ടിനായില്ല. എറിക് ഡയറിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയും ഹാരി കെയ്‌നിന്റെ ശ്രമം ബാറിൽ തട്ടി തെറിക്കുകയും ചെയ്തതും ഇംഗ്ലണ്ടിന് വിനയായി. അതിനു ശേഷം വെൽബെക്കിന് ലഭിച്ച രണ്ടു സുവർണാവസരം താരം നഷ്ടപ്പെടുത്തുകയും ചെയ്‌തു.