നേഷൺസ് ലീഗിനായുള്ള സ്പാനിഷ് ദേശീയ ടീമിനെ പ്രഖ്യാപിച്ചു. ജർമ്മനിക്കും ഉക്രൈനും എതിരായി സെപ്റ്റംബർ തുടക്കത്തിൽ നടക്കുന്ന മത്സരങ്ങൾക്ക് ഉള്ള സ്ക്വാഡാണ് ഇന്ന് പരിശീലകൻ എൻറികെ പ്രഖ്യാപിച്ചത്. ബാഴ്സലോണ യുവ താരം അൻസു ഫാതി ആദ്യമായി സ്പെയിൻ ടീമിൽ എത്തി. 17കാരനായ അൻസു ഫതി സ്പെയിനിനെ പ്രതിനിധീകരിക്കുന്ന മൂന്നാമത്തെ 17കാരൻ ആയി മാറും.
ഇതിനു മുമ്പ് 18 വയസ്സാകും മുമ്പ് മൂന്ന് താരങ്ങൾ മാത്രമെ സ്പെയിൻ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ളൂ. ഇതിനു മുമ്പ് 1927ൽ പെഡ്രോ റിഗേറോയും 1937ൽ ഏംഗൽ സുബേറ്റയും ആണ് മുമ്പ് 17ആം വയസ്സിൽ സ്പെയിനിനായി കളിച്ചത്. വോൾവ്സിന്റെ വിങ്ങർ ട്രയോരെയും ടീമിൽ എത്തി. അഡാമെ ട്രയോരെക്ക് ഇത് വോൾവ്സിൽ ഗംഭീര സീസണായിരുന്നു. സെവിയ്യയുടെ താരം റിഗുലിയൺ, മാഞ്ചസ്റ്റർ സിറ്റിയുടെ ഫെറാൻ ടോറസും സ്പാനിഷ് ടീമിൽ എത്തി. ബാഴ്സലോണ താരം ആൽബയെ ടീമിൽ എടുത്തിട്ടില്ല. സെപ്റ്റംബർ ആദ്യ വാരം അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.