“ലീഗുകൾ ഉപേക്ഷിക്കുന്നത് അപക്വമായ നടപടി” – യുവേഫ

കൊറോണ കാരണം ഫുട്ബോൾ നടത്താൻ കഴിയാത്ത സാഹചര്യം ആണ് ഉള്ളത് എങ്കിലും സീസൺ പൂർത്തിയാക്കാൻ ആകും എന്ന പ്രതീക്ഷയിൽ തന്നെയാണ് യുവേഫ. സീസാൻ പൂർത്തിയാക്കുക തന്നെയാണ് ലക്ഷ്യം എന്ന് യുവേഫ ഇന്നലെ പുറത്തുവിട്ട ഔദ്യോഗിക പ്രസ്ഥാനവനയിൽ പറയുന്നു. ലീഗും മറ്റു ടൂർണമെന്റുകളും ഉപേക്ഷിക്കണം എന്ന് പറയുന്നത് അപക്വമായ അഭിപ്രായമാണെന്നും യുവേഫ പറയുന്നു.

വരും മാസങ്ങളിൽ ഏതു വിധത്തിലും ലീഗുകൾ തീർക്കാൻ ആകും യുവേഫയുടെ ശ്രമം. ജൂലൈ വരെ ഫുട്ബോൾ പുനരാരംഭിക്കാൻ സമയം ഉണ്ട് എന്ന് യുവേഫ കരുതുന്നു. കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ എല്ലാ ഫുട്ബോൾ അസോസിയേഷനുകളും ലീഗ് പൂർത്തിയാക്കണം എന്ന അഭിപ്രായമായിരുന്നു അറിയിച്ചത്. ഇപ്പോൾ സീസൺ നിർത്തിയാൽ അത് അപക്വവും അന്യായവും ആകുമെന്നും യുവേഫ പറയുന്നു.

Previous article2017 ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ഉപയോഗിച്ച ബാറ്റ് ലേലത്തിന് നല്‍കി സര്‍ഫ്രാസ് അഹമ്മദ്
Next articleഇന്ത്യയിൽ നിന്ന് പോയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങൾക്ക് എല്ലാം കൊറോണ നെഗറ്റീവ്