കളിക്കളത്തിൽ റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്തു “VAR” നോക്കാൻ റഫറിയോട് ആവശ്യപ്പെടുന്ന രീതിയ്‌ലി ടെലിവിഷൻ ആംഗ്യം കാണിച്ചാൽ ഇനി പണി കിട്ടും. യുവേഫയുടെ ടൂർണമെന്റുകളിൽ ഇനി ഇങ്ങനെ ആംഗ്യം കാണിക്കുന്ന താരങ്ങൾക്കെതിരെ മഞ്ഞ കാർഡ് നൽകാൻ റഫറിമാർക്ക് യുവേഫയുടെ നിർദേശം. യൂറോപ്യൻ ഫുട്ബാൾ ഗവേണിങ് ബോഡിയുടേതാണ് തീരുമാനം.
ഈ മാസം തുടങ്ങുന്ന ചാമ്പ്യൻസ് ലീഗ് നോക്ഔട്ട് റൌണ്ട് മുതലാണ് യുവേഫ ടൂർണമെന്റുകളിൽ വാർ നടപ്പിലാക്കാൻ തീരുമാനം ആയത്. കഴിഞ്ഞ ലോകകപ്പിലും പല ലീഗുകളിലും വാർ ഉപയോഗിച്ച് വരുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന യുവേഫ യോഗത്തിൽ ആണ് വാറിനെ കുറിച്ചുള്ള കൂടുതൽ നിർദേശങ്ങളും തീരുമാനങ്ങളും എടുത്തത്.
കളിക്കളത്തിൽ ടിവി ആംഗ്യം കാണിക്കുന്ന താരത്തെ ആദ്യം താക്കീത് നൽകണം, അത് റഫറിയുടെ അടുത്താണ് എങ്കിൽ മഞ്ഞ കാർഡ് നൽകുകയും വേണം, യുവേഫ പറയുന്നു.