വെററ്റിയും സെൻസിയും ഉണ്ട്, യൂറോ കപ്പിനായുള്ള ഇറ്റാലിയൻ ടീം ആയി

യൂറോ കപ്പിനായുള്ള ഇറ്റാലിയൻ ടീം പ്രഖ്യാപിച്ചു. 26 അംഗ സ്ക്വാഡിൽ പി എസ് ജി മിഡ്ഫീൽഡർ വെറട്ടിയും ഇന്റർ മിലാൻ മിഡ്ഫീൽഡർ സെൻസിയും ഉൾപ്പെട്ടിട്ടുണ്ട്. പരിക്ക് കാരണം രണ്ടു പേരും ടീമിൽ ഉണ്ടാകില്ല എന്നായിരുന്നു കരുതിയത്. എന്നാൽ മാഞ്ചിനി ഇരുവരെയും വിശ്വാസത്തിൽ എടുത്തു. വെറട്ടി ടീമിൽ ഉണ്ട് എങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കില്ല.

യുവന്റസ് ക്യാപ്റ്റൻ കിയെല്ലിനി ആകും ഇറ്റലിയെ യൂറോ കപ്പിൽ നടക്കുക. കിയെല്ലിനിക്ക് ഒപ്പം യുവന്റസിന്റെ തന്നെ സെന്റർ ബാക്ക് ബൊണൂചിയും ടീമിൽ ഉണ്ട്. കിയേസ, ഡൊണ്ണരുമ്മ, ജൊർഗീഞ്ഞോ, ബരെല്ല, ഇമ്മൊബിലെ തുടങ്ങി ശക്തമായ ടീമാണ് ഇറ്റലിക്ക് ഉള്ളത്. വെയിൽസ്, സ്വിറ്റ്സർലാന്റ്, തുർക്കി എന്നിവരാണ് ഇറ്റലിയുടെ ഗ്രൂപ്പിൽ ഉള്ളത്.

Italy squad:

Goalkeepers: Gianluigi Donnarumma (Milan), Alex Meret (Napoli), Salvatore Sirigu (Torino)

Defenders: Francesco Acerbi (Lazio), Alessandro Bastoni (Inter), Leonardo Bonucci (Juventus), Giorgio Chiellini (Juventus), Giovanni Di Lorenzo (Napoli), Emerson Palmieri (Chelsea/ENG),  Alessandro Florenzi (Paris Saint-Germain/FRA), Leonardo Spinazzola (Roma), Rafael Toloi (Atalanta)

Midfielders: Nicolo Barella (Inter), Bryan Cristante (Roma), Jorginho (Chelsea/ENG), Manuel Locatelli (Sassuolo), Lorenzo Pellegrini (Roma), Stefano Sensi (Inter), Marco Verratti (Paris Saint-Germain/FRA)

Forwards: Andrea Belotti (Torino), Domenico Berardi (Sassuolo), Federico Bernardeschi (Juventus), Federico Chiesa (Juventus), Ciro Immobile (Lazio), Lorenzo Insigne (Napoli), Giacomo Raspadori (Sassuolo)