റോമൻ ഇതിഹാസം ടോട്ടി ഇറ്റലിയുടെ യൂറോ അംബാസിഡറാകും

2020 ലെ യൂറോ കപ്പിനായുള്ള ഇറ്റാലിയൻ ടീമിന്റെ അംബാസിഡറായി റോമൻ ഇതിഹാസം ഫ്രാസിസ്കോ ടോട്ടി. റോമിന്റെ അംബാസഡറായിട്ടാണ് ടോട്ടിയെ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ നിയമിച്ചത് . ഇറ്റലിക്ക് വേണ്ടി ലോകകപ്പ് ഉയർത്തിയ ടോട്ടിയുടെ റോമിലാണ് നാല് മത്സരങ്ങൾ യൂറോയിൽ നടക്കുക. അസൂറികളുടെ ജേഴ്‌സിയിൽ 58 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട് ടോട്ടി.

കഴിഞ്ഞ വര്‍ഷം ജെനോവയ്ക്കെതിരെയായിരുന്നു ടോട്ടിയുടെ അവസാന മത്സരം. എ.എസ് റോമയെ ഇറ്റാലിയന്‍ ലീഗില്‍ രണ്ടാംസ്ഥാനക്കാരാക്കിയാണ് 40 വയസുകാരനായ ടോട്ടി ബൂട്ടഴിച്ചത്. 1993 ല്‍ ഒരു സബ്സ്റ്റിട്യൂട്ടായാണ് ബ്രെസ്സിയക്കെതിരെയുള്ള മത്സരത്തില്‍ 16 വയസുകാരനായ ടോട്ടി അരങ്ങേറ്റം കുറിക്കുന്നത്. റോമയ്ക്ക് വേണ്ടി 786 മത്സരങ്ങള്‍ അദ്ദേഹം കളിച്ചിരുന്നു. റോമയ്ക്ക് വേണ്ടി 307 ഗോളുകള്‍ നേടിയിട്ടുണ്ട് 40 കാരനായ ടോട്ടി.