കോവിഡ് നെഗറ്റീവായി, ബുസ്കറ്റ്സ് സ്പെയിൻ ടീമിനൊപ്പം ചേരും

സ്പെയിൻ ക്യാപ്റ്റൻ സെർജിയോ ബുസ്കറ്റ്സ് കോവിഡ് നെഗറ്റീവായി. താരം കോവിഡ് നെഗറ്റീവ് ആയ കാര്യം സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ ആണ് അറിയിച്ചത്. യൂറോ കപ്പ് തുടങ്ങുന്നതിന് തൊട്ട്മുൻപാണ് സ്പെയിൻ മിഡ്ഫീൽഡർ ബുസ്കറ്റ്സ് കോവിഡ് പോസറ്റീവ് ആയത്. തുടർന്ന് ലിത്വാനിയക്കെതിരായ സൗഹൃദ മത്സരത്തിൽ സ്പെയിൻ അണ്ടർ 21 ടീമിനെയാണ് കളിപ്പിച്ചത്. സ്പെയിനിന്റെ ആദ്യ മത്സരത്തിൽ സ്വീഡനെതിരെയും താരം കളിച്ചിരുന്നില്ല.

എന്നാൽ അവസാനമായി നടത്തിയ ടെസ്റ്റിൽ താരം കോവിഡ് നെഗറ്റീവ് ആയതോടെ താരം ഉടൻ തന്നെ ടീമിനൊപ്പം ചേരും. താരം നെഗറ്റീവ് ആയതോടെ ശനിയാഴ്ച നടക്കുന്ന പോളണ്ടിനെതിരെയുള്ള മത്സരത്തിൽ താരം കളിക്കാനും സാധ്യതയുണ്ട്. സ്പെയിൻ ടീമിൽ ബുസ്കറ്റ്സിന് കോവിഡ് പോസറ്റീവ് ആയിരുന്നെങ്കിലും മാറ്റ് താരങ്ങൾക്ക് ആർക്കും കോവിഡ് പോസിറ്റീവ് ആയിരുന്നില്ല.

Comments are closed.