അഞ്ച് യൂറോപ്യൻ ചാംപ്യൻഷിപ്പുകൾ കളിക്കുന്ന ആദ്യ താരമായി മാറി പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ നടന്ന യൂറോ കപ്പിൽ ഹംഗറിക്കെതിരെ കളിക്കാനിറങ്ങിയതോടെയാണ് അഞ്ച് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ആദ്യ താരമായി റൊണാൾഡോ മാറിയത്. 2004ൽ പോർച്ചുഗലിന് വേണ്ടി ആദ്യ യൂറോ കപ്പിന് ഇറങ്ങിയ റൊണാൾഡോക്ക് ഫൈനലിൽ ഗ്രീസിനോട് തോൽക്കാനായിരുന്നു വിധി.
തുടർന്ന് പോർച്ചുഗൽ 2008ൽ ക്വാർട്ടർ ഫൈനലിലും 2012ൽ സെമി ഫൈനലിലും പുറത്തായെങ്കിലും 2016ൽ പോർച്ചുഗലിന് യൂറോ കപ്പ് നേടിക്കൊടുക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. അന്ന് എക്സ്ട്രാ ടൈമിൽ ഫ്രാൻസിനെ വീഴ്ത്തിയാണ് പോർച്ചുഗൽ കിരീടം നേടിയത്. നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ ഇത്തവണ ഫ്രാൻസ് ജർമനി എന്നീ ടീമുകൾ ഉൾപ്പെട്ട മരണ ഗ്രൂപ്പിലാണ്.