നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാൻ ഇറ്റലി ഇന്ന് സ്വിറ്റ്സർലാന്റിന് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പിൽ ഇന്ന് ഗ്രൂപ്പ് എയിൽ നടക്കുന്ന മത്സരത്തിൽ ഇറ്റലി സ്വിറ്റ്സർലാന്റിനെ നേരിടും. ഇന്ന് വിജയിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കൻ ആകും ഇറ്റലി നോക്കുക. ശക്തരായ തുർക്കിയെ ആദ്യ മത്സരത്തിൽ എതിർല്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ഇറ്റലിയെ തോൽപ്പിക്കുക സ്വിറ്റ്സർലാന്റിന് എളുപ്പമാകില്ല. അവസാന ഒമ്പതു മത്സരങ്ങളും വിജയിച്ച ഇറ്റലി ഈ വർഷം ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. 2018 സെപ്റ്റംബറിനു ശേഷം ഒരു മത്സരം പോലും അവർ പരാജയപ്പെട്ടിട്ടില്ല.

മികച്ച ഫോമിലുള്ള ഇൻസിനെയും ഇമ്മൊബിലെയും തന്നെയാകും ഇറ്റാലിയൻ അറ്റാക്കിനെ നയിക്കുക. പരിക്കേറ്റ ഫ്ലൊറെൻസിൽ ഇന്ന് ഉണ്ടാകില്ല. പരിക്ക് മാറിയെത്തുന്ന വെരാട്ടി ഇന്ന് ബെഞ്ചിൽ ഉണ്ടായേക്കും. ആദ്യ മത്സരത്തിൽ വെയിൽസിന് എതിരെ സമനില വഴങ്ങിയ സ്വിറ്റ്സർലാന്റ് വിജയ വഴിയിലേക്ക് തിരികെ വരാൻ ആണ് ശ്രമിക്കുന്നത്. വെയിൽസിനെതിരെ നിരവധി അവസരങ്ങൾ നഷ്ടമാക്കിയതാണ് അവർക്ക് വിനയായത്.

ആദ്യ കളിയിൽ ഗോളടിച്ച എമ്പോളോയിലും വെറ്ററൻ താരങ്ങളായ ജാക്കയിലും ഷഖീരിയിലുമാണ് സ്വിറ്റ്സർലാന്റ് പ്രതീക്ഷ. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വ്ർക്കിൽ കാണാം.