പോളണ്ടിനെതിരെ വിജയിക്കാൻ ഉള്ള അവസരങ്ങൾ സൃഷ്ടിച്ചില്ല എന്ന് ലൂയിസ് എൻറികെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ പോളണ്ടിനെതിരെ വിജയിക്കാൻ ആകാത്തത് സ്പെയിനിന്റെ പ്രശ്നം കൊണ്ടു തന്നെയാണ് എന്ന് പരിശീലകൻ ലൂയിസ് എൻറികെ. ഇന്നലെ ആവശ്യത്തിന് അവസരങ്ങൾ സ്പെയിൻ സൃഷ്ടിച്ചില്ല എന്നും ഈ പ്രകടനം നിരാശപ്പെടുത്തുന്നു എനും സ്പെയിൻ പരിശീലകൻ പറഞ്ഞു. തങ്ങൾക്ക് കൂടുതൽ നിയന്ത്രണമുണ്ടാകുമെന്നും കൂടുതൽ ഗോൾ നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കുമെന്നും തൻ പ്രതീക്ഷിച്ചു, പക്ഷേ തങ്ങൾക്ക് അതിന് കഴിഞ്ഞില്ല,” ലൂയിസ് എൻറികെ മത്സര ശേഷം പറഞ്ഞു.

നന്നായി കളിച്ചു എന്ന് പറഞ്ഞാലും വിജയിക്കാനുള്ള കളി കളിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു. പോളണ്ട് മികച്ച പ്രകടമാണ് നടത്തിയത് എന്നും അവർ ഈ പോയിന്റ് അർഹിക്കുന്നു എന്നും എൻറികെ പറഞ്ഞു. സ്ലോവാക്യയ്‌ക്കെതിരെ വിജയിച്ചാൽ ഗ്രൂപ്പിൽ ഒന്നാമത് തന്നെ ഫിനിഷ് ചെയ്യാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.