പെനാൽറ്റി നഷ്ട്ടപെടുത്തിയതിന് പിന്നാലെ എമ്പപ്പെക്ക് പിന്തുണയുമായി പെലെ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

സ്വിറ്റ്സർലാൻഡിനെതിരായ യൂറോ കപ്പ് മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കിക്ക്‌ നഷ്ടപ്പെടുത്തിയ ഫ്രാൻസ് താരം എമ്പപ്പെക്ക് പിന്തുണയുമായി ഫുട്ബോൾ ഇതിഹാസം പെലെ. സ്വിറ്റ്സർലാൻഡിനെതിരെ അവസാന പെനാൽറ്റി കിക്ക്‌ എടുത്ത എമ്പപ്പെയുടെ കിക്ക്‌ ഗോൾ കീപ്പർ സോമർ രക്ഷപെടുത്തിയിരുന്നു. തുടർന്ന് പെനാൽറ്റി കിക്ക്‌ നഷ്ടപ്പെടുത്തിയ എമ്പപ്പെക്കെതിരെ കടുത്ത വിമർശനവും ഉയർന്നിരുന്നു. എന്നാൽ എമ്പപ്പെയോട് തല ഉയർത്തി പിടിക്കണമെന്നും നാളെ എമ്പപ്പെയുടെ പുതിയ യാത്രയുടെ ഒന്നാം ദിവസമാണെന്നും പെലെ പറഞ്ഞു. ട്വിറ്ററിലൂടെയാണ് പെലെ എമ്പപ്പെക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

മത്സരം നിശ്ചിത സമയത്ത് 3-3ന് സമനിലയിൽ അവസാനിച്ചതിന് ശേഷമാണ് പെനാൽറ്റി ഷൂട്ട് ഔട്ടിൽ 5-4ന് സ്വിറ്റ്സർലാൻഡ് ഫ്രാൻസിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഒരു വേള 3-1ന് മുന്നിട്ട് നിന്നതിന് ശേഷമാണ് 3-3 സമനില വഴങ്ങുകയും തുടർന്ന് പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഫ്രാൻസ് പരാജയപ്പെടുകയും ചെയ്തത്. ടൂർണമെന്റിൽ ഉടനീളം ഫ്രാൻസിന് വേണ്ടി ഒരു ഗോൾ പോലും നേടാൻ എമ്പപ്പെക്ക് കഴിഞ്ഞിരുന്നില്ല.