ഇറ്റലിക്ക് യൂറോ കപ്പിൽ ഒരുപാട് ദൂരം പോകാൻ ആകും എന്ന് ദെഷാംസ്

ലോക ചാമ്പ്യന്മാരായ ഫ്രാൻസിന്റെ പരിശീലകൻ ദെഷാംസ് ഇത്തവണത്തെ യൂറോ കപ്പിൽ ഇറ്റലി വലൊയ ശക്തികളാണെന്ന് പറയുന്നു. ഇന്നലെ 3-0 എന്ന സ്കോറിന് തുർക്കിയെ തോൽപ്പിച്ച് കൊണ്ട് തുടങ്ങിയ ഇറ്റലിയെ തടയുക ആർക്കും എളുപ്പമാകില്ല എന്ന് ദെഷാംസ് പറഞ്ഞു. ഇറ്റലിക്ക് ടൂർണമെന്റിൽ ഒരുപാട് ദൂരം പോകാൻ ആകും. ടീമിലെ പല താരങ്ങളും ആദ്യമായാണ് ഒരു യൂറോ കപ്പ് കളിക്കുന്നത് എന്ന കാര്യം മാഞ്ചിനിക്ക് ആശങ്ക നൽകുന്നുണ്ടാകും. എന്നാൽ ഫ്രാൻസ് ലോക കിരീടം നേടുമ്പോൾ തങ്ങൾക്ക് ഒപ്പവും ഒരുപാട് യുവതാരങ്ങൾ ഉണ്ടായിരുന്നു എന്ന് ദെഷാംസ് ഓർമ്മിപ്പിച്ചു.

ഇറ്റലി സ്ക്വാഡ് വളരെ ശക്തമാണ് എന്നാണ് ദെഷാംസ് പറയുന്നത്. കിയേസയെ പോലുള്ള യുവതാരങ്ങൾ ഇറ്റലിക്ക് ഒപ്പം ഉണ്ട്. കിയേസക്ക് യുവന്റസിനൊപ്പം മികച്ച സീസണായിരുന്നു അവസാനത്തേത്. ഇന്റർ മിലാന്റെ ബരെലയും ടീമിൽ ഉണ്ട്. ഇവരെ കൂടാതെ പരിചയ സമ്പത്തുള്ള എന്നും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇമ്മൊബിലെയെയും വെറട്ടിയെയും പോലുള്ള താരങ്ങളും ഇറ്റലിക്ക് ഒപ്പം ഉണ്ട് എന്നും ദെഷാംസ് പറഞ്ഞു.