ഡിബാലയ്ക്ക് യുവന്റസിന്റെ വക വമ്പൻ കരാർ

- Advertisement -

യുവന്റസ് താരം ഡിബാലയെ ക്ലബിൽ നിലനിർത്താൻ ഉള്ള ശ്രമങ്ങൾ വിജയം കാണുന്നു. യുവന്റ്സ് മുന്നോട്ടു വെച്ച വൻ കരാർ ഡിബാല അംഗീകരിക്കും എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ പറയുന്നത്. വർഷം 13മില്യൺ യൂറോ വേതനം നൽകുന്ന കരാർ ആണ് യുവന്റസ് മുന്നോട്ട് വെച്ചിരിക്കുന്നത്. മൂന്ന് വർഷത്തെ കരാർ ആകും താരം അംഗീകരിക്കുക.

ഈ സീസണിൽ പരിശീലകൻ സാരിക്ക് കീഴിൽ ഗംഭീര പ്രകടനങ്ങൾ നടത്തി ഡിബാല തന്റെ ഫോമിലേക്ക് തിരികെ എത്തിയിരുന്നു. ഈ സീസൺ തുടക്കത്തിൽ ഡിബാലയെ യുവന്റസ് പല ശ്രമങ്ങളും നടത്തി എങ്കിലും താരം ക്ലബ് വിടാതെ നിൽക്കുകയായിരുന്നു.

ക്ലബിൽ ഡിബാലയുടെ പ്രാധാന്യത്തെ കുറിച്ച് ബോർഡിന് ബോധ്യമുണ്ട് എന്നു നേരത്തെ ക്ലബിന്റെ ബോർഡ് അംഗങ്ങൾ തന്നെ പറഞ്ഞിരുന്നു. യുവന്റസ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഡിബാല. ഇപ്പോൾ കൊറോണ രോഗത്തെ തോൽപ്പിച്ച് വീട്ടിൽ പരിശീലനം നടത്തി ഫിറ്റ്നെസിലേക്ക് തിരികെ വരികയാണ് ഡിബാല.

Advertisement