U21 യൂറോ കിരീടമുയർത്തി സ്പെയിൻ

Jyotish

U21 യൂറോ കിരീടമുയർത്തി സ്പെയിൻ. ജർമ്മനിയെ പരാജയപ്പെടുത്തിയാണ് അഞ്ചാം യൂറോ ചാമ്പ്യൻഷിപ്പ് സ്പെയിൻ സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്പെയിന്റെ ജയം. ഇത്തവണ 21 മത്സരങ്ങളിൽ 78 ഗോളുകൾ അടിച്ചാണ് ഇത്തവണ സ്പെയിൻ കിരീടമുയർത്തിയത്.

1986,1998,2011,2013 എന്നീ വർഷങ്ങൾക്ക് ശേഷമാണ് സ്പെയിന്റെ കിരീടധാരണം. ഫൈനലിൽ സ്പെയിനു വേണ്ടി ഫാബിയൻ റൂസും ഡാനി ഒൽമോയും ഗോളടിച്ചപ്പോൾ ജർമ്മനിയുടെ ആശ്വാസഗോൾ നേടിയത് നദീം അമിരിയാണ്. 90 മിനുറ്റിനൊടുവിൽ സ്പെയിൻ ആറ് വർഷത്തിനു ശേഷം യൂറോ U21 കിരീടമുയർത്തി.