U20 ലോകകപ്പ്, ഉറുഗ്വേ ഇറ്റലി ഫൈനൽ

Newsroom

അർജന്റീനയിൽ നടക്കുന്ന അണ്ടർ 20 ലോകകപ്പിന്റെ ഫൈനലിൽ ഇറ്റലി ഉറുഗ്വേയെ നേരിടും. ഇന്ന് പുലർച്ചെ നടന്ന സെമി ഫൈനലിൽ ദക്ഷിണ കൊറിയയെ തോൽപ്പിച്ച് ആണ് ഇറ്റലി ഫൈനലിലേക്ക് കടന്നത്‌‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഇറ്റലിയുടെ വിജയം. ഇറ്റലിക്കു വേണ്ടി 14ആം മിനുട്ടിൽ കസദെ ലീഡ് നേടി. ഈ ഗോളിന് 22ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ലീ ദക്ഷിണ കൊറിയക്ക് സമനില നൽകി. അവസാനം 86ആം മിനുട്ടിൽ പഫുന്ദിയുടെ ഗോൾ ഇറ്റലിക്ക് വിജയവും ഫൈനലിൽ സ്ഥാനവും ഉറപ്പ് നൽകി.

ഇറ്റലി 23 06 09 09 37 57 981

ഇസ്രായേലിനെ തോൽപ്പിച്ച് ആണ് ഉറുഗ്വേ ഫൈനൽ ഉറപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഉറുഗ്വേ വിജയം. ദുറാറ്റെ ആണ് വിജയ ഗോൾ നേടിയത്‌. നേരത്തെ ബ്രസീലിനെ ക്വാർട്ടറിൽ പരാജയപ്പെടുത്തി ആണ് ഇസ്രായേൽ സെമി ഫൈനലിൽ എത്തിയത്. ഞായറാഴ്ച ആകും ഇനി ഫൈനൽ നടക്കുക.