U16 ഏഷ്യാ കപ്പ്; ചാമ്പ്യന്മാർക്ക് വിജയ തുടക്കം

Newsroom

മലേഷ്യയിൽ നടക്കുന്ന അണ്ടർ 16 ഏഷ്യാ കപ്പ് ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തിൽ ഇറാഖ് അഫ്ഗാനിസ്താനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരു‌ന്നു നിലവിലെ ചാമ്പ്യന്മാരുടെ വിജയം. അഫ്ഗാനിസ്ഥാൻ മികച്ച രീതിയിൽ പൊരുതി എങ്കിലും ഡിഫൻസിലെ രണ്ട് പിഴവുകൾ കളിയുടെ ഗതി തന്നെ മാറ്റുകയായിരുന്നു.

കളിയുടെ ആദ്യ 15 മിനുട്ടിലാണ് മൂന്ന് ഗോളുകളും പിറന്നത്. തുടക്കത്തിൽ മൂൻബാം മിനുട്ടിൽ ഹുസൈൻ സദീഖാണ് ചിപ്പിലൂടെ ആദ്യ ഇറാഖ് ഗോൾ നേടിയത്. തൊട്ടടുത്ത നിമിഷം അലി സഹിദി അഫ്ഗാന് സമനില നേടിക്കൊടുത്തു. 15ആം മിനുട്ടിൽ ഒരു പെനാൾട്ടിയാണ് ഇറാഖിനെ വീണ്ടും മുന്നിൽ എത്തിച്ചത്. അബ്ദുൽ റസാഖാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.