തായ്ലാന്റിൽ ഇന്ത്യൻ അണ്ടർ 15 ടീമിന് വീണ്ടും വിജയം

- Advertisement -

തായ്ലാന്റിൽ പര്യടനം നടത്തുന്ന ഇന്ത്യൻ അണ്ടർ 15 ഫുട്ബോൾ ടീമിന് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് തായ്ലാന്റ് ക്ലബായ ചോൻബുരി എഫ് സിയെ ആൺ ഇന്ത്യ തോൽപ്പിച്ചത്. ചോൻബുരിയെ നേരട്ട ഇന്ത്യ വൻ സ്കോറിനാണ് വിജയിച്ചത്. ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ശ്രീദർത്ത് ഇന്ന് ഇന്ത്യക്കു വേണ്ടി ഇരട്ട ഗോളുകൾ നേടി. കഴിഞ്ഞ മത്സരത്തിലും താരം ഇരട്ട ഗോളുകൾ നേടിയിരുന്നു. ഹിമാൻഷുവും ടൈസണുമാണ് മറ്റു ഗോൾ സ്കോറേഴ്സ്. കഴിഞ്ഞ മത്സരത്തിൽ പോർട്ട് എഫ് സിയെ 7-1 എന്ന സ്കോറിനും ഇന്ത്യ തോൽപ്പിച്ചിരുന്നു.

Advertisement