ഡെൽഹി ഡൈനാമോസ് ഇനി ഒഡീഷയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ ക്ലബായ ഡെൽഹി ഡൈനാമോസ് ഡെൽഹി വിടും എന്ന് ഉറപ്പായി. ഡെൽഹി ഡൈനാമോസ് ഒഡീഷയിലേക്ക് ആകും മറുന്നത്. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ ആകും ഡെൽഹി ഇനി കളിക്കുക. ഈ സ്റ്റേഡിയത്തിനായി 5 വർഷത്തെ കരാറിൽ ഡെൽഹി ഒപ്പുവെക്കും‌. സാമ്പത്തിക പ്രതിസന്ധികളും ഒപ്പം ക്ലബിന് ഡെൽഹിയിൽ ആരാധകർ ഇല്ലാത്തതും ഒക്കെ കണക്കിൽ എടുത്താണ് ക്ലബ് ഹോം ഗ്രൗണ്ട് മാറ്റുന്നത്.

കഴിഞ്ഞ സീസണിൽ ദയനീയ പ്രകടനമായിരുന്നു ഡെൽഹി ഐ എസ് എല്ലിൽ കാഴ്ചവെച്ചത്. പലപ്പോഴും ഒഴിഞ്ഞ സ്റ്റേഡിയത്തിൽ കളിക്കേണ്ട ഗതി ആയിരുന്നു ഡെൽഹിക്ക്. നാട് വിട്ട് പോകും എങ്കിലും ഡെൽഹി ഡൈനാമോസ് എന്ന പേര് ക്ലബ് മാറ്റിയേക്കില്ല. നേരത്തെ പൂനെ സിറ്റിയും തങ്ങൾ പൂനെ വിടും എന്ന് അറിയിച്ചിരുന്നു. പൂനെ സിറ്റി ഹൈദരബാദിലേക്കാണ് മാറാൻ ശ്രമിക്കുന്നത്.