അണ്ടർ 20 ലോകകപ്പിൽ കൊറിയ ക്വാർട്ടറിൽ. 2013ലെ അണ്ടർ 20 ലോകകപ്പ് കഴിഞ്ഞ് ഇതാദ്യമായാണ് കൊറിയ ക്വാർട്ടറിലേക്ക് മുന്നേറുന്നത്. ഏഷ്യൻ ശക്തിയായ ജപ്പാനെ തോൽപ്പിച്ചായിരുന്നു ജപ്പാന്റെ മുന്നേറ്റം. ഇന്നലെ നടന്ന പ്രീക്വാർട്ടർ പോരിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കൊറിയയുറെ വിജയം. മത്സരത്തിന്റെ 84ആം മിനുട്ടിലായിരുന്നു വിജയ ഗോൾ പിറന്നത്. സ്ട്രൈക്കർ സി ഹുൻ ഓഹ് ആയിരുന്നു വിജയശില്പി. കഴിഞ്ഞ മത്സരത്തിലും സി ഹുൻ ഗോൾവല കുലുക്കിയിരുന്നു. സെനഗലിനെ ആകും കൊറിയ ക്വാർട്ടറിൽ നേരിടുക.