നോർത്ത് ഈസ്റ്റിന്റെ മിഡ്ഫീൽഡ് യന്ത്രം റൗളിംഗ് ഇനി മുംബൈ സിറ്റിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വമ്പൻ സൈനിംഗ് പൂർത്തിയാക്കി കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് മുംബൈ സിറ്റി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മിഡ്ഫീൽഡിലെ പ്രധാനിയായ റൗളോംഗ് ബോർജസിനെ ആണ് മുംബൈ സിറ്റി റാഞ്ചിയത്. മൂന്നു വർഷത്തെ കരാറിക് റൗളിംഗ് ഒപ്പുവെച്ചതായി മുംബൈ സിറ്റി ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പ്ലേ ഓഫിൽ എത്തിക്കുന്നതിൽ റൗളിംഗിന്റെ വലിയ സംഭാവന ഉണ്ടായിരുന്നു.

2016 മുതൽ നോർത്ത് ഈസ്റ്റ് ടീമിനൊപ്പം റൗളീംഗ് ഉണ്ട്. ഈ കഴിഞ്ഞ സീസണിൽ 19 മത്സരങ്ങളിൽ നോർത്ത് ഈസ്റ്റിനായി കളിച്ച റൗളിംഗ് 4 ഗോളുകളും 2 അസിസ്റ്റും ടീമിനായി സംഭാവന ചെയ്തു. ഐ എസ് എല്ലിൽ ഇതുവരെ 48 മത്സരങ്ങൾ റൗളിംഗ് കളിച്ചിട്ടുണ്ട്. മുമ്പ് ഈസ്റ്റ് ബംഗാൾ, സ്പോർടിംഗ് ഗോവ എന്നീ ടീമുകൾക്കായും കളിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ ടീമിൽ ഇല്ലായെങ്കിലും അവസാന കുറച്ച് വർഷങ്ങളായി ഇന്ത്യൻ ടീമിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു റൗളിംഗ്. ഇന്ത്യക്കു വേണ്ടി ഇതുവരെ 29 മത്സരങ്ങൾ റൗളിംഗ് കളിച്ചിട്ടുണ്ട്.