തിരുവനന്തപുരം ജില്ലാ ഫുട്‌ബോള്‍ ടീം സെലക്ഷന്‍ ട്രയല്‍സ് 17ന്

തിരുവനന്തപുരം: സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള തിരുവനന്തപുരം ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നു. ഒക്ടോബര്‍ 17ന് രാവിലെ എട്ടുമണിക്ക് കാര്യവട്ടം എല്‍എന്‍സിപിഇ ഗ്രൗണ്ടിലാണ് സെലക്ഷന്‍ ട്രയല്‍സ്. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ അംഗീകാരമുള്ള ക്ലബ്ബുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള, 2002 ഡിസംബര്‍ 31ന് മുമ്പ് ജനിച്ച കളിക്കാര്‍ക്ക് ട്രയല്‍സില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള കളിക്കാര്‍ ഗൂഗിള്‍ഫോം ലിങ്ക് (https://Forms.gle/sRLc5zpq1F4Q3aNHA) വഴി ഒക്ടോബര്‍ 15ന് മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കെഎഫ്എ ജനറല്‍ സെക്രട്ടറി പി.അനില്‍കുമാര്‍ അറിയിച്ചു.

ഫോണ്‍: 89215 07061.

https://Forms.gle/sRLc5zpq1F4Q3aNHA