ലോകകപ്പിന് തയ്യാറെടുത്ത് പാക്കിസ്ഥാന്‍, ന്യൂസിലാണ്ടിൽ കിരീടം

ആതിഥേയരായ ന്യൂസിലാണ്ടിനെ വീഴ്ത്തി ത്രിരാഷ്ട്ര ടി20 പരമ്പരയിലെ കിരീടം ചൂടി പാക്കിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 163/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 19.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടിയാണ് പാക്കിസ്ഥാന്‍ കിരീട ജേതാക്കളായത്.

മൊഹമ്മദ് റിസ്വാന്‍ 34 റൺസും മൊഹമ്മദ് നവാസ് പുറത്താകാതെ 38 റൺസും നേടിയപ്പോള്‍ 15 പന്തിൽ 31 റൺസ് നേടിയ ഹൈദര്‍ അലിയുടെ വെടിക്കെട്ട് പ്രകടനവും പാക്കിസ്ഥാനായി നിര്‍ണ്ണായകമായി.

14 പന്തിൽ 25 റൺസുമായി ഇഫ്തിക്കര്‍ അഹമ്മദും പുറത്താകാതെ നിന്ന് നവാസിന് മികച്ച പിന്തുണ നൽകുകയായിരുന്നു. ന്യൂസിലാണ്ടിനായി ഡഗ് ബ്രേസ്‍വെൽ 2 വിക്കറ്റ് നേടി. 36 റൺസാണ് ആറാം വിക്കറ്റിൽ നവാസ് – ഇഫ്തിക്കര്‍ കൂട്ടുകെട്ട് നേടിയത്.

നേരത്തെ കെയിന്‍ വില്യംസൺ നേടിയ 59 റൺസാണ് ന്യൂസിലാണ്ടിനെ 163 റൺസിലേക്ക് എത്തിച്ചത്.