നിലവിലെ റണ്ണറപ്പും ആദ്യ സീസണ്‍ ജേതാക്കളുമായ ടൂട്ടി പാട്രിയറ്റ്സിനു അവസാന മത്സരത്തില്‍ ജയം നേടാനായെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാനായില്ല. ഇന്നലെ നടന്ന മത്സരത്തില്‍ കാരൈകുഡി കാളൈകള്‍ക്കെതിരെ 6 വിക്കറ്റ് വിജയം നേടിയെങ്കിലും 18.4 ഓവറില്‍ ജയം നേടേണ്ടിയിരുന്ന ടീമിനു 19.2 പന്തുകളില്‍ നിന്ന് മാത്രമേ ജയം കണ്ടെത്താനായുള്ളു. ആദ്യം ബാറ്റ് ചെയ്ത കാരൈകുഡി 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ ടൂട്ടി പാട്രിയറ്റ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ ആണ് ജയം നേടിയത്.
ആദ്യം ബാറ്റ് ചെയ്ത കാരൈകുഡിയ്ക്കായി രാജാമണി ശ്രീനിവാസന്‍(46*), വി ആദിത്യ(37), ശ്രീകാന്ത് അനിരുദ്ധ(28), എം ഷാജഹാന്‍(20) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത്. ടൂട്ടി പാട്രിയറ്റ്സിനായി അതിശയരാജ് ഡേവിഡ്സണ്‍ രണ്ട് വിക്കറ്റ് നേടി.
രാജഗോപാല്‍ സതീഷ് 34 പന്തില്‍ നിന്ന് 57 റണ്‍സുമായി കളിയിലെ താരമായെങ്കിലും നിശ്ചിത ഓവറുകളില്‍ ജയം സ്വന്തമാക്കാനാകാതെ പോയതോടെ ടീമിനു പ്ലേ ഓഫ് യോഗ്യത നേടാനായില്ല. സുബ്രമണ്യം ആനന്ദ്(32), എസ് ദിനേശ്(23), കൗശിക് ഗാന്ധി(21) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.
കാരൈകുഡിയ്ക്ക് വേണ്ടി 3 വിക്കറ്റുമായി എസ് സ്വാമിനാഥനാണ് ബൗളര്‍മാരില്‍ തിളങ്ങിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial