രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തുർക്കിഷ് കപ്പ് വീണ്ടും സ്വന്തമാക്കി ഗലറ്റസറെ. ഇന്നലെ നടന്ന ഫൈനലിൽ അകിസാറിനെ തോൽപ്പിച്ചായിരുന്നു ഗലറ്റസറെയുടെ വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഗലറ്റസറെയുടെ വിജയം. ഒരു ഗോളിന് പിന്നിട്ട് നിൽക്കുകയായിരുഅ ഗലറ്റസറെയെ സഹായിച്ചത് ഒരു വിവാദ ചുവപ്പ് കാർഡ് ആയിരുന്നു.
കളിയുടെ 57ആം മിനുട്ടിൽ മനു നേടിയ ഗോളിൽ അകിസാർ മുന്നിൽ എത്തിയതായിരുന്നു. ആ ലീഡ് തുടരുന്നതിനിടയിൽ 78ആം മിനുട്ടിൽ ലോപസ് ചുവപ്പു കാർഡ് കണ്ട് പുറത്തായി. അതിനു ശേഷമാണ് മൂന്ന് ഗലറ്റസറെ ഗോളുകളും പിറന്നത്. ആദ്യ പെനാൾട്ടിയിലൂടെ ഗുമുസ് സമനില ഗോൾ നേടി. പിന്നാലെ ഫെഗോളിയും ഡിയാഗ്നെയും ഗോളുകൾ നേടി കിരീടവും ഉറപ്പിച്ചു. ഗലറ്റസറെയുടെ 18ആം തുർക്കിഷ് കപ്പാണിത്.