ബയേൺ മ്യൂണിക്കിന്റെ പുതിയ പരിശീലകനായി തോമസ് ടൂഷൽ കരാർ ഒപ്പുവെക്കും. പരിശീലകൻ ഇതിനകം തന്നെ കരാർ അംഗീകരിച്ചിട്ടുണ്ട്. 2025വരെയുള്ള കരാർ ആകും തോമസ് ടൂഷൽ ഒപ്പുവെക്കുക. തിങ്കളാഴ്ച രാവിലെ ടൂഷൽ തന്റെ ബയേൺ മ്യൂണിക്കിലെ ആദ്യ പരിശീലന സെഷൻ ആരംഭിക്കും. ചെൽസി പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായ ശേഷം ടൂഷൽ വേറെ ചുമതലകൾ ഒന്നും ഏറ്റിരുന്നില്ല.
റയൽ മാഡ്രിഡ് ടൂഷലിനെ പരിശീലകനാക്കി അടുത്ത സീസൺ തുടക്കത്തിൽ എത്തിക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് ബയേൺ അദ്ദേഹത്തെ സ്വന്തമാക്കിയത്. ബയേൺ പരിശീലകൻ ആയിരുന്ന നഗൽസ്മനെ അവർ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ടൂഷലിന് മുന്നിൽ ഈ സീസണിൽ വലിയ ലക്ഷ്യങ്ങൾ ആകും ഉണ്ടാവുക. ഇപ്പോൾ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ബയേണ് ബുണ്ടസ് ലീഗ് കിരീടം നിലനിർത്തേണ്ടതുണ്ട്. ഒപ്പം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെയും ബയേണ് നേരിടേണ്ടതുണ്ട്