ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് വോൾവ്സിന്റെ താരം അഡാമെ ട്രയോരെ സ്പാനിഷ് ദേശീയ ടീമിൽ ഇടം പിടിച്ചു. ട്രയോരെ സ്പെയിനിനു വേണ്ടി കളിക്കില്ല എന്നും മാലി ദേശീയ ടീമിനായി കളിക്കാൻ തീരുമാനിച്ചു എന്നുമുള്ള വാർത്തകൾ അവസാന ദിവസം വന്നിരുന്നു. ആ സമയത്താണ് അപ്രതീക്ഷിതമായി ട്രയോരെയെ സ്പാനിഷ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പരിക്കേറ്റ റോഡ്രിഗോ മൊറീനോയ്ക് പകരക്കാരനായാണ് ട്രയോരെ ടീമിൽ എത്തുന്നത്. ഈ സീസണിൽ വോൾവ്സിനായി ട്രയോരെ മികച്ച പ്രകടനമാണ് നടത്തുന്നത്. മുൻ ബാഴ്സലോണ അക്കാദമി താരം കൂടിയാണ് ട്രയോരെ. അടുത്ത ആഴ്ചകളിൽ മാൾട്ടയെയും റൊമാനിയയെയും ആണ് സ്പെയിൻ നേരിടുന്നത്. ഈ മത്സരങ്ങളിൽ ഏതെങ്കിലും ഒന്നിൽ ട്രയോരെയുടെ അരങ്ങേറ്റം ഉണ്ടാകും.