വിജയ പ്രതീക്ഷയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ബ്രൈറ്റണ് എതിരെ

- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണെ നേരിടും. ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ വിജയിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുന്നത്. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ബൗണ്മതിനോട് പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ലീഗിൽ വളരെ പിറകിലാണ്.

11 മത്സരങ്ങളിൽ 13 പോയിന്റ് മാത്രമുള്ള യുണൈറ്റഡ് ഇപ്പോൾ 14ആം സ്ഥാനത്താണുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ സീസൺ തുടങ്ങി ബ്രൈറ്റൺ ഇപ്പോൾ ലീഗിൽ എട്ടാമതാണ്. ഇന്ന് വിജയിച്ച് ആദ്യ ആറിൽ എങ്കിലും എത്താൻ ആണ് യുണൈറ്റഡ് ശ്രമിക്കുന്നത്. ഇന്ന് കൂടെ പരാജയപ്പെട്ട് കൂടുതൽ സമ്മർദ്ദത്തിലാകാൻ ഒലെയും യുണൈറ്റഡും ആഗ്രഹിക്കുന്നുണ്ടാകില്ല.

പരിക്കേറ്റ മക്ടോമിനെ, ലിൻഡെലോഫ് എന്നിവരുടെ പരിക്ക് മാറിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം നടക്കുക.

Advertisement