ചെൽസിയുടെ താരമായ സാപകോസ്റ്റ ക്ലബ് വിടും. റൈറ്റ് ബാക്കായ താരം സീരി എ ക്ലബായ അറ്റലാന്റയിലേക്ക് ആണ് പോകുന്നത്. താരത്തെ സ്ഥിരകരാറിൽ തന്നെ വിൽക്കാൻ രണ്ട് ക്ലബുകളും തമ്മിൽ ധാരണ ആയിട്ടുണ്ട്. അവസാന സീസണുകളിൽ ഒക്കെ താരം പല ക്ലബുകളിലായി ലോണി ചിലവഴിക്കുക ആയിരുന്നു.
28കാരനായ താരം നേരത്തെ ഇറ്റലിയിൽ റോമയ്ക്ക് വേണ്ടിയും ജെനോവക്ക് വേണ്ടിയും ലോണിൽ കളിച്ചിരുന്നു2017ൽ വലിയ പ്രതീക്ഷയോടെ ചെൽസിയിൽ എത്തിയ താരത്തിന് ഇംഗ്ലണ്ടിൽ കാര്യമായി ഒന്നും ചെയ്യാൻ ആയില്ല. മുമ്പ് ടൊറീനോ, അറ്റലാന്റ എന്നീ ക്ലബുകൾക്ക് ഒക്കെ കളിച്ച താരമാണ്. 2014-15 സീസണിലാണ് സപകോസ്റ്റ മുമ്പ് അറ്റലാന്റയിൽ കളിച്ചിട്ടുള്ളത്.