ഗിരിക് ഖോസ്ലയെ ശ്രീനിധി സ്വന്തമാക്കി

Img 20210823 132553

ഐ‌എസ്‌എൽ ടീമായ ഈസ്റ്റ് ബംഗാൾ സ്ട്രൈക്കർ ഗിരിക് ഖോസ്‌ലയെ ഐ ലീഗ് പുതുമുഖങ്ങളായ ശ്രീനിധി ഡെക്കാൻ എഫ്‌സി സ്വന്തമാക്കി. 26കാരനായ സ്ട്രൈക്കർക്ക് ഈസ്റ്റ് ബംഗാളിൽ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. മുംബൈയിൽ ജനിച്ച ഗിരിക് ഖോസ്ല ചണ്ഡീഗഡ് ജൂനിയേഴ്സിന് വേണ്ടി കളിച്ചാണ് കരിയർ ആരംഭിച്ചത്. മിനർവ പഞ്ചാബ് എഫ്‌സിയിലാണ് ഗിരിക് ഖോസ്ല സീനിയർ അരങ്ങേറ്റം കുറിച്ചത്, അദ്ദേഹം 2017/18 ഐ-ലീഗ് സ്ക്വാഡിന്റെ ഭാഗമായിരുന്നു. അതിനുശേഷം അദ്ദേഹം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിലേക്ക് മാറി, പക്ഷേ അവർക്കായി ആകെ ഒരു മത്സരം മാത്രമാണ് കളിച്ചത്.

Previous articleസാപകോസ്റ്റ ചെൽസി വിട്ട് അറ്റലാന്റയിൽ എത്തും
Next articleപരിക്ക് പ്രശ്നമാണ്, മാർക്ക് വൂഡ് മൂന്നാം ടെസ്റ്റിന് ഇല്ല