അമേരിക്കൻ താരം യൂനുസ് മൂസയെ എ സി മിലാൻ സ്വന്തമാക്കി

Newsroom

Picsart 23 07 30 19 16 01 619
Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ക്ലബായ എ സി മിലാൻ വലൻസിയ താരം യൂനുസ് മൂസയെ സ്വന്തമാക്കി. 18 മില്യൺ ട്രാൻസ്ഫർ ഫീ നൽകിയാണ് മിലാൻ മിഡ്ഫീൽഡറെ ടീമിലേക്ക് എത്തിക്കുന്നത്. മൂസയും മിലാനും വ്യക്തിഗത കരാർ വ്യവസ്ഥകളിൽ നേരത്തെ തന്നെ ധാരണയിൽ എത്തിയിരുന്നു. എ സി മിലാൻ ഉടൻ ഈ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കും. ട്രാൻസ്ഫർ ഫീക്ക് ഒപ്പം 2-3 മില്യൺ യൂറോ ആഡ്-ഓൺ ആയ വലൻസിയക്ക് ലഭിക്കും.

യൂനുസ് മൂസ 23 07 30 19 16 16 824

2019-ൽ 16-ാം വയസ്സിൽ വലൻസിയയിൽ എത്തിയതു മുതൽ യൂനുസ് മൂസ വലൻസിയക്കൊപ്പമുണ്ട്. 2020-ൽ ആദ്യ ടീമിലേക്ക് എത്തി. വെറും 3 സീസണുകളിലായി ആദ്യ ടീമിനായി 108 മത്സരങ്ങൾ താരൻ കളിച്ചു കഴിഞ്ഞു. ആ സമയത്ത് അദ്ദേഹം ടീമിനായി 6 ഗോളുകളും ടീമിനായി നേടി. ഒരു ബോക്സ്-ടു-ബോക്സ് മിഡ്ഫീൽഡർ ആണ്‌ മൂസ.