ബ്രസീലിയൻ യുവതാരം യാൻ കൗട്ടോയെ ഡോർട്മുണ്ട് സ്വന്തമാക്കി

Newsroom

ബൊറൂസിയ ഡോർട്ട്മുണ്ട് മാഞ്ചസ്റ്റർ സിറ്റി താരം യാൻ കൗട്ടോയെ സ്വന്തമാക്കി. ഇരു വർഷത്തെ ലോണിൽ ആണ് യാൻ കൗട്ടോ ഇപ്പോൾ ജർമ്മനിയിൽ എത്തുന്നത്. അതിനു ശേഷം താരത്തെ ഡോർട്മുണ്ടിന് വാങ്ങാൻ ആകും. അവസാന കുറച്ച് വർഷങ്ങളയി സിറ്റിക്ക് ഒപ്പം ഉണ്ടായിരുന്നു എങ്കിലും സിറ്റിക്കായി ഇതുവരെ കളിച്ചിട്ടില്ല.

Picsart 24 08 03 15 58 49 899

നാല് സീസണുകൾ താരം ലോണിൽ ചെലവഴിച്ചു, അവയിൽ ഭൂരിഭാഗവും സഹ സിറ്റി ഫുട്ബോൾ ഗ്രൂപ്പായ ജിറോണയിൽ ആയിരുന്നു. തൻ്റെ രാജ്യത്തിനായി നാല് മത്സരങ്ങൾ കളിച്ച ബ്രസീലിയൻ, കഴിഞ്ഞ സീസണിൽ 34 ലാലിഗ മത്സരങ്ങൾ കളിച്ചിരുന്നു. കറ്റാലൻ ക്ലബ് ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു.