യുവ സാവിയെ പി എസ് ജിയിൽ നിന്ന് ബാഴ്സലോണയിലേക്ക് തിരികെ കൊണ്ടുവരാൻ സാവിയുടെ ശ്രമം

20211115 123227

രണ്ട് സീസൺ മുമ്പ് ബാഴ്സലോണയിൽ നിന്ന് പി എസ് ജിയിലേക്ക് പോയ യുവതാരം സാവി സിമൊൺസിനെ ബാഴ്സലോണ തിരികെ സ്വന്തമാക്കാൻ സാധ്യത. 18കാരനായ താരത്തെ തിരികെ എത്തിക്കാൻ ബാഴ്സലോണയുടെ പുതിയ പരിശീലകൻ സാവിയാണ് ശ്രമിക്കുന്നത്. പി എസ് ജി സിമ്മൺസിന് നൽകിയ കരാർ താരം ഇതുവരെ അംഗീകരിച്ചിട്ടില്ല. ബാഴ്സലോണയിലേക്ക് തിരികെ വരാൻ ആണ് താരവും ആഗ്രഹിക്കുന്നത്‌.

ബാഴ്സലോണയിൽ വലിയ ഭാവി പ്രവചിക്കപ്പെട്ടിരുന്ന താരമാണ് സാവി. ഡച്ച് മിഡ്ഫീൽഡറായ സാവിയുടെ ബാഴ്സലോണയിലും കരാർ നിരസിച്ചാണ് ക്ലബ് വിട്ടിരുന്നത്. പോഗ്ബയുടെയും ഡി ലിറ്റിന്റെയും ഒക്കെ ഏജന്റായ റൈയോള ആണ് സാവിയുടെയും ഏജന്റ്. റൈയോളയുടെ ഇടപെടലാണ് താരത്തിന്റെ കരിയർ അവതാളത്തിൽ ആക്കുന്നത് എന്ന് വിമർശനം ഉയരുന്നുണ്ട്. ഏഴാം വയസ്സു മുതൽ ബാഴ്സലോണയിൽ ഉണ്ടായിരുന്ന താരമായിരുന്നു സാവി.

Previous articleഫീൽഡിംഗ് കോച്ച് റയാന്‍ കുക്കിന്റെ കരാര്‍ നീട്ടേണ്ടെന്ന് തീരുമാനിച്ച് ബംഗ്ലാദേശ്
Next articleപ്രീസീസണിൽ ബെംഗളൂരു എഫ് സി ജംഷദ്പൂരിനെ തോൽപ്പിച്ചു