വിറ്റ്സൽ ഇനി അത്ലറ്റിക്കോ മാഡ്രിഡിൽ, ഒരു വർഷത്തെ കരാർ ഒപ്പുവെക്കും

ബൊറൂസിയ ഡോർട്മുണ്ട് വിട്ട വിറ്റ്സൽ ഇനി ലാലിഗയിൽ കളിക്കും. വിറ്റ്സലിനെ അത്ലറ്റിക്കോ മാഡ്രിഡ് ഒരു വർഷത്തെ കരാറിൽ ഒപ്പുവെക്കും. ഈ ആഴ്ച തന്നെ താരത്തിന്റെ വരവ് അത്ലറ്റിക്കോ പ്രഖ്യാപിക്കും. വിറ്റ്സൽ നേരത്തെ ഫ്രഞ്ച് ക്ലബായ മാഴ്സെയുമായും ചർച്ചകൾ നടത്തിയിരുന്നു. ഫ്രീ ഏജന്റായാണ് താരം ഇപ്പോൾ സിമിയോണിയുടെ ടീമിലേക്ക് പോകുന്നത്.

കഴിഞ്ഞ നാല് സീസണുകളിലും ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഒപ്പം വിറ്റ്സൽ ഉണ്ടായിരുന്നു. ചൈനീസ് ക്ലബ് ടിയാൻജിൻ ക്വാൻജിയാനിൽ നിന്ന് 2018ൽ ആണ് വിറ്റ്സൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ ചേർന്നത്. 33 കാരനായ താരം ആകെ 143 മത്സരങ്ങൾ ക്ലബിനായി കളിച്ചു, അതിൽ 39 എണ്ണം ഈ കഴിഞ്ഞ സീസണിൽ ആയിരുന്നു.