ആഴ്സണൽ വിട്ട ഗാസ്പർ ഇനി വാറ്റ്ഫോർഡിൽ

ആഴ്സണൽ വിട്ട യുവതാരം ഗാസ്പർ ലുയിജി വാറ്റ്ഫോർഡിലേക്ക് പോകും. ഒരു വർഷത്തെ കരാർ താരം വാറ്റ്ഫോർഡിൽ ആദ്യം ഒപ്പുവെക്കും. 18കാരനായ താരം അവസരങ്ങൾ കുറഞ്ഞതിനാൽ ആണ് ആഴ്സണൽ വിടാൻ തീരുമാനിച്ചത്. അവസാന മൂന്ന് വർഷങ്ങളായി താരം ആഴ്സണലിനൊപ്പം ഉണ്ടായിരുന്നു. ആഴ്സണലിന്റെ ടെക്നിക്കൽ ഡയറക്ടർ എഡുവിന്റെ മകനാണ് ഗാസ്പർ. പരിക്കും ഗാസ്പറിന്റെ ആഴ്സണൽ സ്വപ്നങ്ങൾക്ക് പലപ്പോഴും തിരിച്ചടിയായി.