ലിവർപൂൾ യുവതാരം ഹാരി വിൽസൺ ബൗണ്മതിലേക്ക്

- Advertisement -

ലിവർപൂളിന്റെ യുവതാരം ഹാരി വിൽസൺ ബൗമണ്മതിലേക്ക് പോകുന്നു. താരം ലോൺ അടിസ്ഥാനത്തിലാകും ബൗണ്മതിലേക്ക് എത്തുന്നത്. 22കാരനായ വിങ്ങർ കഴിഞ്ഞ സീസണിൽ ഡാർബി കൗണ്ടിൽ ആയിരുന്നു കളിച്ചിരുന്നത്. ഈ സീസണിൽ എങ്കിലും ലിവർപൂളിൽ അവസരം കിട്ടും എന്ന് കരുതിയെങ്കിൽ അത് ലഭിക്കില്ല എന്ന് തോന്നിയപ്പോൾ ആണ് ലോണിൽ പോകാൻ താരം തയ്യാറായത്.

ഇന്ന് ബൗണ്മതിൽ മെഡിക്കൽ എടുക്കൻ എത്തുന്ന താരം ഉടൻ തന്നെ കരാർ ഒപ്പുവെക്കും. പക്ഷെ സീസൺ അവസാനം താരത്തെ വാങ്ങാനുള്ള അവസരം ലിവർപൂൾ ബൗണ്മതിന് നൽകുന്നില്ല. ബൌണ്മത് താരം ഡേവിഡ് ബ്രൂക്സിന് പരിക്കേറ്റതോടെ ഒരു മധ്യനിര താരത്തിനായി ക്ലബ് ശ്രമിക്കുന്നുണ്ടായിരുന്നു. ആ അന്വേഷണം ആണ് വിൽസണിൽ എത്തിച്ചത്.

Advertisement