ആഴ്സണൽ യുവതാരം വില്യം സലിബ ലോണിൽ പോകും

Newsroom

ആഴ്സണൽ യുവ സെന്റർ ബാക്ക് വില്യം സലിബ ലോണിൽ പോകും. ഫ്രഞ്ച് ക്ലബായ നീസ് ആണ് സലിബയെ ലോണിൽ സ്വന്തമാക്കിയിരിക്കുന്നത്. ഈ സീസൺ അവസാനം വരെ ആകും 19കാരനായ താരം ലോണിൽ പോവുക. കഴിഞ്ഞ സീസൺ തുടക്കത്തിൽ ഫ്രാൻസിൽ നിന്ന് തന്നെയാണ് സലിബ ആഴ്സണലിലേക്ക് എത്തിയത്. എന്നാൽ ഇതുവരെ താരം ആഴ്സണലിനായി ഒരു മത്സരം കളിച്ചിട്ടില്ല. കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ആയാണ് താരം ഇപ്പോൾ ക്ലബ് വിടുന്നത്. ആഴ്സണലിൽ ദീർഘകാല കരാർ ഉള്ള താരം ആഴ്സണലിൽ തന്നെ മടങ്ങി എത്തും. താരത്തിന് വലിയ ഭാവി ക്ലബിൽ ഉണ്ട് എന്ന് ആഴ്സണൽ വിശ്വസിക്കുന്നുണ്ട്.