വില്യൻ തിരികെ കൊറിന്തിയൻസിലേക്ക്

ആഴ്സണൽ താരം വില്യൻ കൂടു മാറുന്നു. താരം ബ്രസീൽ ക്ലബായ കൊറിന്തിയൻസിലേക്ക് പോകും എന്നാണ് റിപ്പോർട്ടുകൾ. നീണ്ട കാലമായി വിക്യൻ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ കൊറിന്തിയൻസ് താരത്തിനായി ഔദ്യോഗികമായി ആഴ്സണലിനെ സമീപിച്ചിട്ടുണ്ട്. അവസാന രണ്ടു സീസണുകളായി വില്യൻ ആഴ്സണലിനൊപ്പം ഉണ്ട്. താരം ചെൽസിയിൽ നിന്ന് വലിയ പ്രതീക്ഷയോടെ ആണ് എത്തിയത് എങ്കിലും ആഴ്സണലിൽ ദയനീയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

നേരത്തെ ഏഴു വർഷത്തോളം ചെൽസിക്ക് ഒപ്പം കളിച്ചിട്ടുള്ള താരമാണ് വില്യൻ. ചെൽസിക്ക് ഒപ്പം നാലു കിരീടങ്ങൾ താറ്റം നേടിയിട്ടുണ്ട്. കൊറിന്തിയൻസിലൂടെ ആയിരുന്നു താരം തന്റെ കരിയർ ആരംഭിച്ചത്. 1998 മുതൽ 2007വരെ താരം ബ്രസീലിയൻ ക്ലബിനൊപ്പം ഉണ്ടായിരുന്നു.

Previous articleഎമ്പപ്പെക്ക് വേണ്ടി റയൽ മാഡ്രിഡിന്റെ 160 മില്യൺ ഓഫർ, അനങ്ങാതെ പി എസ് ജി
Next articleഅൻസു ഫതി ബാഴ്സക്ക് ഒപ്പം പരിശീലനം ആരംഭിച്ചു