ഡെന്മാർക്ക് സെന്റർ ബാക്ക് ഇനി പ്രീമിയർ ലീഗിൽ

- Advertisement -

ഡെന്മാർക്കിന്റെ ഡിഫൻഡർ യാനിക് വെസ്റ്റഗാർഡ് ഇനി പ്രീമിയർ ലീഗിൽ കളിക്കും. പ്രീമിയർ ലീഗ് ക്ലബായ സൗതാമ്പ്ടണാന് യാനികിനെ സ്വന്തമക്കിയിരിക്കുന്നത്. ജർമ്മൻ ക്ലബാറ്റ ബൊറൂസിയ മൊഷൻഗ്ലാഡ്ബാക്കിൽ നിന്നാണ് വെസ്റ്റ്ഗാർഡ് സൗതാമ്പ്ടണിൽ എത്തുന്നത്. ഇതിനു മുമ്പ് ഹൊഫൻഹൈമിലും വെർഡെർ ബ്രെമെനിലും കളിച്ചിട്ടുണ്ട്.

ജർമ്മൻ ലീഗിൽ 200ൽ അധികം മത്സരം കളിച്ച താരമാണ്. 25കാരനായ താരം ഡെന്മാർക്കിനായി 16 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഈ സീസണിലെ സൗതാമ്പ്ടന്റെ നാലാം സൈനിങ് ആണിത്. നേരത്തെ മിഡ്ഫീൽഡർ സ്റ്റുവർട്ട് ആംസ്ട്രോങ്, ഫോർവേഡ് മൊഹമ്മദ് എല്യൂനിസി ഗോൾകീപ്പർ ആംഗസ് ഗുൺ എന്നിവരെയും സൗതാമ്പ്ടൺ ടീമിക് എത്തിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement