വെർണർ അടുത്ത സീസണിലും സ്പർസിൽ ഉണ്ടാകും

Newsroom

ജർമ്മൻ താരം ടിമോ വെർണർ സ്പർസിൽ തുടരും. ലോണിൽ കഴിഞ്ഞ ജനുവരി മുതൽ സ്പർസിൽ കളിക്കുന്ന താരത്തെ പുതിയ ഒരു ലോൺ കരാറിൽ സ്പർസ് വീണ്ടും സൈൻ ചെയ്തും. അടുത്ത സീസൺ അവസാനം വരെ സ്പർസിൽ താരം തുടരുന്ന തരത്തിൽ ഒരു കരാർ ആണ് ലെപ്സിഗുമായി സ്പർസ് ഇന്ന് ഒപ്പുവെച്ചത്. ലോൺ ആണെങ്കിലും അത് കഴിഞ്ഞ് 15 മില്യൺ നൽകിയാൽ സ്പർസിന് താരത്തെ സ്വന്തമാക്കാൻ ആകും.

വെർണർ 24 05 28 22 53 31 004

ലെപ്സിഗ് താരമായ വെർണർ അവിടെ അത്ര നല്ല ഫോമിൽ അല്ലായിരുന്നു. സ്പർസിൽ ലോണിൽ എത്തിയതിനു ശേഷം വെർണറിന്റെ പ്രകടനങ്ങൾ മെച്ചപ്പെട്ടിരുന്നു. ഒരു സ്റ്റാർട്ടിംഗ് ഇലവൻ താരമായല്ല ഒരു സ്ക്വാഡ് പ്ലയർ ആയാകും സ്പർസ് വെർണറിനെ കാണുന്നത്.

മുമ്പ് ചെൽസിയുടെ ഒപ്പം പ്രീമിയർ ലീഗിൽ ടിമോ വെർണർ കളിച്ചിട്ടുണ്ട്. ചെൽസിയിൽ ഫോമിൽ എത്താൻ ആകാത്തതോടെ ഒരു സീസൺ മുമ്പ് താരം തിരികെ ലെപ്സിഗിലേക്ക് പോവുക ആയിരുന്നു‌.