ടെക്നോപാർക്കിൽ ‘റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബോൾ’ ടൂർണമെൻറ് 2023 രെജിസ്ട്രേഷൻ ആരംഭിച്ചു

Sports Correspondent

Ravizprathidhwani
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ വിവിധ ഐ ടി കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന “റാവിസ് പ്രതിധ്വനി സെവൻസ്” ഫുട്ബാൾ ടൂർണമെന്റിന്റെ ആറാം എഡിഷൻൻറെ രെജിസ്ട്രേഷൻ ആരംഭിച്ചു (അവസാന തീയതി ഏപ്രിൽ 18). ‘റാവിസ് ഹോട്ടൽ ഗ്രൂപ്പി’ൻെറയും ‘യൂഡി പ്രൊമോഷൻസ്’ ൻറെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ നൂറിലധികം ഐ ടി കമ്പനികളിൽ നിന്നുള്ള രണ്ടായിരത്തിലധികം ഐ ടി ജീവനക്കാർ പങ്കെടുക്കും. ഏപ്രിൽ അവസാനവാരം തുടങ്ങി ജൂൺ അവസാന വാരം വരെ, പത്താഴ്ച നീണ്ടു നിൽക്കുന്ന ടൂർണമെന്റിന്റെ ഷെഡ്യൂൾ ഏപ്രിൽ 22നു പ്രസിദ്ധീകരിക്കും.

Registration link https://forms.gle/qs7V6TV4KTzgWQDCA

രണ്ട് ഫേസ്കളിലായി ടെക്നോപാർക്ക് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൻറ ഇരു ഫേസിലും ആദ്യ റൌണ്ട് മത്സരങ്ങൾ ലീഗ് അടിസ്ഥാനത്തിലും പിന്നീട് നോക്കൗട്ട് അടിസ്ഥാനത്തിലും ആയിരിക്കും നടത്തപ്പെടുക. ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഇരുപത്തി അയ്യായിരം രൂപയും എവർ റോളിംഗ് ട്രോഫിയും ലഭിക്കും. അതോടൊപ്പം റാവിസ് ഹോട്ടൽസും (Raviz Hotels) യൂഡിയും(Yoode Promotions) നൽകുന്ന നിരവധി സമ്മാനങ്ങളും വിജയികൾക്ക് ഉണ്ടാകും. ടൂർണമെന്റിലെ മികച്ച കളിക്കാരനും, ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനും, മികച്ച ഗോൾകീപ്പർക്കും പ്രത്യേകം പുരസ്കാരങ്ങൾ ലഭിക്കും. ഓരോ കളികൾക്കു ശേഷവും ഏറ്റവും മികച്ച കായികതാരത്തിനു പ്ലയർ ഓഫ് ദി മാച്ച് ട്രോഫിയും ‘യൂഡി’ നൽകുന്ന പ്രത്യേകം സമ്മാനങ്ങളും ഉണ്ടാകും. മത്സരങ്ങൾ കാണാൻ എത്തുന്നവർക്കും നിരവധി മത്സരങ്ങളും സമ്മാനങ്ങളും പ്രതിധ്വനിയും റാവിസും ചേർന്നൊരുക്കിയിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ, മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ ആസിഫ് സഹീർ, സി കെ വിനീത്, കേരള ഫുട്ബോൾ ടീം നായകരായിരുന്ന ഇഗ്നേഷ്യസ്, ബിജേഷ് ബെൻ, പ്രമുഖ ഫുട്ബോൾ കമന്റേറ്റർ ഷൈജു ദാമോദരൻ, മന്ത്രിമാരായിരുന്ന ശ്രീ എ സി മൊയ്ദീൻ, ശ്രീ ഇ പി ജയരാജൻ, ശ്രീമതി മേഴ്‌സികുട്ടിയമ്മ തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ മുഖ്യാതിഥികൾ ആയി പങ്കെടുത്തത്.

ഇൻഫോസിസ് ആയിരുന്നു ആദ്യ നാലുതവണയുംചാമ്പ്യന്മാർ. കഴിഞ്ഞ സീസണിൽ ഇൻഫോസിസിനെ തോൽപ്പിച്ച് യു എസ് ടി ഗ്ലോബൽ ചാമ്പ്യന്മാരായി. ഇൻഫോസിസ്( Infosys) ,യു എസ് ടിഗ്ലോബൽ (UST Global), ടി സി എസ് (TCS) , അലയൻസ്(Allianz) , ഐ ബിഎസ് (IBS) , ക്വസ്റ്റ് ഗ്ലോബൽ(Quest Global) , ടാറ്റഎലക്സി (Tataelxsi), എംസ്‌ക്വയർ (MSquare), ആർ ആർ ഡോണേലി (RRDonnelly), ആർ എം ഇ എസ് ഐ(RMESI), എൻവെസ്റ്റ്നെറ്റ് (Envestnet), ഇ & വൈ ( E&Y) , പിറ്റ് സൊല്യൂഷൻസ് (PITS), ഗൈഡ് ഹൗസ് (GuideHouse),ഒറാക്കിൾ (Oracle), എച് & ആർ ബ്ലോക്ക് (H & R Block), ക്യുബെർസ്റ്റ് (QBurst) തുടങ്ങി പ്രമുഖ ഐ ടികമ്പനികളെല്ലാം പങ്കെടുക്കുന്ന ‘റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബാൾ’ ടൂർണമെൻറ് ഇന്ത്യയിൽ തന്നെ ഐ ടി മേഖലയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ഫുട്ബാൾ ടൂർണമെന്റാണ്.

കൂടുതൽ വിവരങ്ങൾക്കായി:

ജനറൽ കൺവീനർ
സനീഷ് കെ പി – (8848995703)

ജോയിൻറ് കൺവീനർമാർ
റബീഷ് എം പി – (8129714400)
അഖിൽ കെ പി – (7293884901)