വാറ്റ്ഫോർഡ് വിട്ട് മൊറോക്കൻ താരം സൗദി ക്ലബിലേക്ക്

- Advertisement -

ലോകകപ്പിൽ മൊറോക്കോയ്ക്കായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച അമ്രബട്ട് പ്രീനിയർ ലീഗ് ക്ലബായ വാറ്റ്ഫോർഡ് വിട്ടു. സൗദി അറേബ്യൻ ക്ലബായ അൽ നാസറിലാണ് ഇനി താരം കളിക്കുക. സൗദി അറേബ്യൻ ക്ലബുമായി 3 വർഷത്തെ കരാറിൽ താരം ഒപ്പുവെച്ചു. കഴിഞ്ഞ ഒന്നര വർഷമായി വാറ്റ്ഫോർഡിന്റെ താരമായിരുന്നു അമ്രബട്ട്.

കഴിഞ്ഞ സീസണിൽ വാറ്റ്ഫോർഡ് താരത്തെ ലാലിഗ ക്ലബായ ലെഗനെസിൽ ലോണിൽ അയച്ചിരുന്നു. അവിടെ മികച്ചു നിന്ന അമ്രബട്ട് ലെഗനെസിനെ റിലഗേഷനിൽ നിന്ന് രക്ഷിക്കുകയും ചെയ്തു. ലെഗനെസിനു വേണ്ടി രണ്ട് ഗോളും രണ്ട് അസിസ്റ്റും ഈ വിങ്ങർ കഴിഞ്ഞ സീസണിൽ നേടിയിരുന്നു. മുമ്പ് മലാഗ ഗലറ്റസെറെ ക്ലബുകൾക്കായും അമ്രബട്ട് കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement