ബാഴ്സലോണയുടെ യുവതാരം വിറ്റർ റോഖെ ക്ലബ് വിട്ടു

Newsroom

എഫ്‌സി ബാഴ്സലോണയുടെ യുവതാരം വിറ്റർ റോഖെ ക്ലബ് വിട്ടു. താരത്തെ ലോണിൽ റിയൽ ബെറ്റിസ് സ്വന്തമാക്കി. ഇന്ന് വിറ്റർ റോഖെ കരാർ നടപടികൾ പൂർത്തിയാകും. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ബ്രസീലിയൻ യുവതാരം ബാഴ്സലോണയിൽ എത്തിയത്. താരം ലോൺ കഴിഞ്ഞ് ബാഴ്സലോണയിലേക്ക് തന്നെ വരും.

Picsart 24 08 25 10 31 47 854

14 മത്സരങ്ങൾ ബാഴ്സലോണക്ക് ആയി കളിച്ച താരം 2 ഗോളുകൾ നേടിയിട്ടുണ്ട്. അത്ലറ്റിക്കോ പെരനൻസിൽ നിന്നായിരുന്നു താരം ബാഴ്സലോണയിലേക്ക് എത്തിയത്. 6 മാസങ്ങൾ കൊണ്ട് തന്നെ താരം ക്ലബ് വിടേണ്ടി വരുന്നത് ബാഴ്സലോണയുടെ സ്കൗട്ടിങിനെ തന്നെ ചോദ്യ ചിഹ്നത്തിൽ ആക്കുകയാണ്‌