ഒരു വിദാൽ വന്നു, മറ്റൊരു വിദാൽ ബാഴ്സലോണ വിട്ടു

ആർടുറോ വിദാൽ ബാഴ്സലോണയിൽ എത്തിയതിന് പിറകെ തന്നെ ബാഴ്സലോണയുടെ താരം അലക്സി വിദാൽ ക്ലബ് വിട്ടു. ലാലിഗ ക്ലബായ സെവിയ്യ ആണ് വിദാലിനെ സ്വന്തമാക്കിയിരിക്കുന്നത്. 8.5 മില്യണാണ് സെവിയ്യയും ബാഴ്സലോണയും തമ്മിൽ താരത്തിനായി കരാറിൽ എത്തിയത്.

മൂന്ന് സീസണുകളോളം ബാഴ്സലോണയിൽ കളിച്ച വിദാൽ 49 മത്സരങ്ങൾ ബാഴ്സലോണയ്ക്കായി കളിച്ചിട്ടുണ്ട്. ഈ കാലയളവിൽ എട്ടു കിരീടങ്ങളും താരം സ്വന്തമാക്കി‌‌. ബാഴ്സലോണക്കൊപ്പം രണ്ട് ലീഗ് കിരീടങ്ങളും, മൂന്ന് കോപഡെൽ റേയും, 2 സൂപ്പർ കപ്പും, ഒരു യൂറോപ്യൻ സൂപ്പർ കപ്പും, ഒരു ക്ലബ് ലോകകപ്പുമാണ് താരം ഉയർത്തിയത്. നാലു ഗോളുകളും ബാഴ്സലോണക്കായി സ്കോർ ചെയ്തിട്ടുണ്ട്.

സെവിയ്യയിൽ നിന്ന് തന്നെയായിരുന്നു താരം ബാഴ്സലോണയിലേക്ക് മൂന്ന് സീസൺ മുമ്പ് എത്തിയതും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial