വരാനെയുടെ ട്രാൻസ്ഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

20210727 133353

റയൽ മാഡ്രിഡിൽ നിന്ന് വരാനെയെ സ്വന്തമാക്കിയതായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരാനെയുടെ ട്രാൻസ്ഫറിന് റയൽ മാഡ്രിഡുമായി ധാരണയിൽ എത്തി എന്നും സാങ്കേതിക നടപടികൾ പൂർത്തിയാക്കാൻ ഉണ്ട് എന്ന യുണൈറ്റഡ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. 50 മില്യൺ യൂറോ നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വരാനെയെ സ്വന്തമാക്കുന്നത്.

ഈ സമ്മർ വിൻഡോയിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാമത്തെ ട്രാൻസ്ഫർ ആണിത്. നേരത്തെ വിങ്ങറായ സാഞ്ചോയെയും ഗോൾ കീപ്പർ ആയ ഹീറ്റണെയും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. ഫ്രഞ്ച് സെന്റർ ബാക്കായ വരാനെ കരാർ പൂർത്തിയാക്കാൻ ആയി ഉടൻ മാഞ്ചസ്റ്ററിലേക്ക് തിരിക്കും. താരം ഒരാഴ്ച ക്വാരന്റൈനിൽ ഇരുന്ന ശേഷം മെഡിക്കൽ പൂർത്തിയാക്കും. 2026വരെയുള്ള കരാർ ആകും വരാനെ ഒപ്പുവെക്കുക.

Previous articleനാലാം ദിനവും ജപ്പാൻ തന്നെ മെഡൽ നിലയിൽ ഒന്നാമത്, തൊട്ടുപിന്നിൽ അമേരിക്കയും ചൈനയും
Next articleഒഡീഷയിൽ നിന്ന് യുടേൺ എടുത്ത് അംഗുളോ മുംബൈ സിറ്റിയിൽ