വാൻ ഡെ ബീക് എന്തായാലും ക്ലബ് വിടും എന്ന് ടെൻ ഹാഗ്

Newsroom

Picsart 23 08 20 10 16 49 466
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം വാൻ ഡെ ബീക് ഉടൻ തന്നെ ക്ലബ് വിടും എന്ന് മാനേജർ ടെം ഹാഗ് പറഞ്ഞു. ഈ ക്ലബിൽ നിൽക്കാൻ താല്പര്യം ഉള്ളവർക്കും ഇവിടെ അവരുടെ മനസ്സുണ്ടെങ്കിലും മാത്രമെ ക്ലബിൽ തുടരാനാകൂ. വാൻ ഡെ ബീക്, ബ്രാണ്ടൺ വില്യംസ് എന്നിവർ അടുത്ത ദിവസങ്ങളിൽ തന്നെ ക്ലബ് വിടും എന്ന് ടെൻ ഹാഗ് പറഞ്ഞു. മധ്യനിരയിലേക്ക് പുതിയ താരം എത്തും എന്നും ടെൻ ഹാഗ് സൂചന നൽകി.

മാഞ്ചസ്റ്റർ യുണൈറ്റഡ് 23 06 07 11 12 34 787

മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ വാൻ ഡെ ബീകിനെ റയൽ സോസിഡാഡിന് കൈമാറുന്നതിന് അടുത്ത് എത്തിയിരുന്നു എങ്കിലും ആ ട്രാൻസ്ഫർ പകുതിക്ക് വെച്ച് പരാജയപ്പെട്ടു. ഇപ്പോൾ വാൻ ഡെ ബീകിനായി പുതിയ ക്ലബുകൾ തേടുകയാണ് യുണൈറ്റഡ്. പ്രീസീസൺ മത്സർങ്ങളിൽ വാൻ ഡെ ബീക് യുണൈറ്റഡിനായി ഇറങ്ങിയിരുന്നു‌.

മൂന്ന് സീസണായി ക്ലബിൽ എത്തിയിട്ട് എങ്കിലും ഓർമ്മിക്കാൻ ഒരു നല്ല പ്രകടനം പോലും വാൻ ഡെ ബീക് നടത്തിയിട്ടില്ല. അതിനുള്ള അവസരങ്ങൾ താരത്തിന് കാര്യമായി ലഭിച്ചിട്ടും ഇല്ല. ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതോടെ വാൻ ഡെ ബീക് തിരികെ ഫോമിലേക്ക് എത്തും എന്നായിരുന്നു കരുതിയത്. എന്നാൽ വാൻ ഡെ ബീകിന് പരിക്ക് വില്ലനായി എത്തി. കഴിഞ്ഞ സീസൺ പൂർണ്ണമായും പരിക്ക് കാരണം താരത്തിന് നഷ്ടമായി എന്ന് പറയാം.

ഡച്ച് യുവതാരം ഒരു സീസൺ മുമ്പ് എവർട്ടണിൽ ലോണിലേക്ക് പോയെങ്കിലും അവിടെയും വാൻ ഡെ ബീകിന് തിളങ്ങാൻ ആയിരുന്നില്ല. ആകെ 580 മിനുട്ട് പ്രീമിയർ ലീഗ് ഫുട്ബോൾ മാത്രമാണ് രണ്ടര വർഷത്തിൽ വാൻ ഡെ ബീക് കളിച്ചത്.