വലൻസിയ ജന്മാനാട്ടിലേക് മടങ്ങി, ഇനി ഇക്വഡോർ ക്ലബ്ബിൽ

Sports Correspondent

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ ക്യാപ്റ്റൻ അന്റോണിയോ വലൻസിയ ഇനി ജന്മ നാട്ടിലെ ക്ലബ്ബിൽ. യൂണൈറ്റഡുമായുള്ള കരാർ അവസാനിച്ച താരം ഇക്വഡോർ ക്ലബ്ബായ LDU ഗ്വിട്യോയിൽ ചേർന്നു. ഇക്വഡോർ സീരി എ യിലെ നിലവിലെ ജേതാക്കളാണ് ക്ലബ്ബ്. സീസൺ അവസാനത്തോടെ യൂണൈറ്റഡുമായുള്ള കരാർ അവസാനിച്ച താരം 10 വർഷത്തെ യുണൈറ്റഡ് കരിയറിനാണ് അവസാനം കുറിച്ചത്.

വിഗാനിൽ നിന്ന് 2009 ലാണ് വലൻസിയ യുണൈറ്റഡിൽ എത്തുന്നത്. പിന്നീട് 339 മത്സരങ്ങൾ റെഡ് ഡെവിൾസിനായി കളിച്ച താരം 25 ഗോളുകളും 62 അസിസ്റ്റുകളും നേടി. 2 പ്രീമിയർ ലീഗ്, 2 ലീഗ് കപ്പ്, എഫ് എ കപ്പ്, യൂറോപ്പ ലീഗ് കിരീടങ്ങളും താരം തന്റെ ഓൾഡ് ട്രാഫോഡ് കരിയറിൽ നേടി.