ഉറുഗ്വേയുടെ യുവതാരം ആഴ്സണലിലേക്ക്

- Advertisement -

ഉറുഗ്വേയുടെ യുവ മിഡ്ഫീൽഡർ ലൂക്കാസ് ടോറീറ ആഴ്സണലിലേക്ക്. സൈനിങ്ങിന്റെ ഭാഗമായുള്ള മെഡിക്കൽ പൂർത്തിയാക്കുവാനായി ലണ്ടനിലേക്ക് പോവുന്നതിനു മുൻപ് താരം തന്നെയാണ് ആഴ്സണലിൽ ചേരുന്ന വാർത്ത പുറത്തുവിട്ടത്. നിലവിൽ ഇറ്റാലിയൻ ക്ലബ് സാംപ്ഡോറിയയുടെ താരമാണ് ടോറീറ.

ലോകകപ്പ് ആരംഭിക്കുന്നതിനു മുൻപ് തന്നെ സാംപ്ഡോറിയയുമായി ആർസണൽ താരത്തിന്റെ ട്രാൻസ്ഫർ തുകയെ കുറിച്ച് ധാരണയിൽ എത്തിയിരുന്നു. എന്നാൽ ടൂർണമെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മെഡിക്കലും മറ്റു കാര്യങ്ങളും ലോകകപ്പിന് ശേഷം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഉറുഗ്വേക്ക് വേണ്ടി ലോകകപ്പിൽ അഞ്ചു മത്സരങ്ങൾ ആണ് ടോറീറ കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement