ലോക ചാമ്പ്യൻഷിപ്പിൽ സിന്ധു ക്വാർട്ടറിൽ പുറത്ത്

Img 20211217 162407

2021-ലെ ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പിലെ പിവി സിന്ധുവിന്റെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു. ഇന്ന് ലോക ഒന്നാം നമ്പർ താരം തായ് സൂ യിങ്ങിനോട് ആണ് സിന്ധു പരാജയപ്പെട്ടത്. ഇതോടെ നിലവിലെ ചാമ്പ്യന്റെ പ്രതിരോധം അവസാനിച്ചു. 17-21, 13-21 എന്ന സ്‌കോറിനാണ് സിന്ധു ഇന്ന് പരാജയപ്പെട്ടത്. സിന്ധുവിനെതിരായ തായ് സൂ യിങിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. 20 തവണ സിന്ധുവും തായ് സൂ യങ്ങും നേർക്കുനേർ വന്നപ്പോൾ ആകെ അഞ്ച് തവണ മാത്രമെ സിന്ധു വിജയിച്ചിട്ടുള്ളൂ.

Previous articleറഷീദ് ഖാൻ സസക്സിൽ തന്നെ വീണ്ടും
Next articleഉക്രൈൻ യുവ ലെഫ്റ്റ് ബാക്ക് എവർട്ടണിൽ