മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലേക്ക് ഉഗാർതെയെ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും പി എസ് ജിയും തമ്മിൽ ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതിനാൽ പകുതിക്ക് ആയ ട്രാൻസ്ഫർ ചർച്ചകൾ ഇപ്പോൾ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. ലോണിൽ ഉഗാർതയെ സ്വന്തമാക്കാനായുള്ള ചർച്ചകൾ ആണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കുന്നത്. ഉഗാർതെ ക്ലബ് വിടണം എന്ന് ആവശ്യപ്പെടുന്നത് കൊണ്ട് തന്നെ പി എസ് ജിയും പരിഹാര മാർഗങ്ങൾ നോക്കുകയാണ്.
പി എസ് ജി ആവശ്യപ്പെട്ട 60 മില്യൺ മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകാൻ ഒരുക്കമല്ല എന്ന് നേരത്തെ അറിയിച്ചതാണ്. ഉഗാർതെ പി എസ് ജിയുടെ സീസണിലെ ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല. ട്രാൻസ്ഫർ കാര്യം തീരുമാനം ആകുന്നത് വരെ ഉഗാർതെ പി എസ് ജി ജേഴ്സിയിൽ ഇറങ്ങാൻ സാധ്യതയില്ല.
ഉറുഗ്വേക്ക് ആയി കോപ അമേരിക്കയിൽ ഉൾപ്പെടെ നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് ഉഗാർതെ. അദ്ദേഹവുമായി യുണൈറ്റഡ് നേരത്തെ തന്നെ കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. ഉറുഗ്വേ താരമായ ഉഗാർതെ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരിന്നു പി എസ് ജിയിൽ എത്തിയത്. മുമ്പ് സ്പോർടിങിനായി 2 വർഷത്തോളം കളിച്ചിട്ടുണ്ട്.