ഉഗാണ്ടൻ സ്ട്രൈക്കർ ഗോകുലം കേരളയിൽ

- Advertisement -

ഗോകുലം എഫ് സി പുതിയ വിദേശ താരത്തെ സ്വന്തമാക്കി. ഉഗാണ്ടയിൽ നിന്നുള്ള സ്ട്രൈക്കർ എറിസ സെകിസംബു ആണ് ഗോകുലവുമായി കരാറിൽ എത്തിയത്. ഇന്നലെ പൂനെ സിറ്റിക്ക് എതിരെ നടന്ന സൗഹൃദ മത്സരത്തിൽ എറിസ കളിക്കുകയും രണ്ട് ഗോൾ നേടുകയും ചെയ്തിരുന്നു. ഉഗാണ്ടൻ ക്ലബായ എസ് സി വൈപേഴ്സിന്റെ താരമായിരുന്നു എറിസ.

എറിസ എത്തിയതോടെ ഗോകുലത്തിലെ വിദേശ താരങ്ങളുടെ എണ്ണം ആറ് ആയി. ക്യാപ്റ്റൻ മുസ മുഡ്ഡെ, മുൻ ബ്ലാസ്റ്റേഴ്സ് താരം അന്റോണിയോ ജർമ്മൻ, വിങ്ബാക്ക് കൊഷ്നേവ്, ഡിഫൻഡർ ഫാബ്രിസിയോ, മിഡ്ഫീൽഡർ തിയാഗോ ഒലിവേര എന്നിവരെയും ഗോകുലം നേരത്തെ വിദേശ ക്വാട്ടയിൽ സ്വന്തമാക്കിയിട്ടുണ്ട്‌.

Advertisement